പുരോഗമന സഹകരണ മുന്നണി

ഭരണസമിതി തെരഞ്ഞെടുപ്പ് 2026 · ക്ലിപ്തം നം: 3039 · വിശ്വാസത്തിന്റെ 75 വർഷം

പുരോഗമന സഹകരണമുന്നണി

തിരുവനന്തപുരം ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണ സംഘം. 13 സ്ഥാനാർത്ഥികൾ, ഒരു പാനൽ. എല്ലാവർക്കും പാനൽ വോട്ട് നൽകി വിജയിപ്പിക്കുക.

പുരോഗമന സഹകരണ മുന്നണിയുടെ 13 സ്ഥാനാർത്ഥികൾ
തീയതി2026 നവംബർ 16, തിങ്കൾകലണ്ടറിൽ ചേർക്കുക
സ്ഥലംവൈദ്യുതി ഭവൻ കോംപ്ലക്സിലുള്ള ഗ്യാരേജ്, പട്ടംവഴി കാണുക
സമയംരാവിലെ 9 – വൈകുന്നേരം 4

ബാലറ്റിലെ നമ്പറുകൾ

പാനൽ വോട്ട് തന്നെ ചെയ്യുക

പരിശീലന ബാലറ്റ് തുറക്കുക

നമ്മുടെ സ്ഥാനാർത്ഥികൾ

അഭ്യർത്ഥന

പ്രിയ സഹകാരികളെ,

തിരുവനന്തപുരം ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണ സംഘത്തിൽ 16/11/2026 ന് നടക്കുന്ന ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പുരോഗമന സഹകരണ മുന്നണിയുടെ പാനലിൽ 13 സ്ഥാനാർത്ഥികൾ മത്സരിക്കുകയാണ്. സഹകാരികളുടെ ഹൃദയത്തിൽ കഴിഞ്ഞ 75 വർഷമായി സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള നമ്മുടെ സംഘം അനന്തപുരിയുടെ അഭിമാനവും സഹകാരികൾക്ക് എന്നും ആവേശവുമാണ്.

അനന്തപുരിയുടെ രാജവീഥികൾക്ക് വെളിച്ചം പകരാൻ തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് വൈദ്യുതി മേഖലയുടെ ചരിത്രം പേറുന്ന പവർ ഹൗസ് തല ഉയർത്തി നിൽക്കുന്നു. പവർ ഹൗസിന്റെ ഇടനാഴിയിൽ സ്ഥിതി ചെയ്യുന്ന വളഞ്ഞ ഗോവണിക്ക് ചുവട്ടിൽ ഒരു മേശയിലും കസേരയിലും തുടങ്ങിയ സംഘം കാലാന്തരങ്ങളിൽ സഹകാരികളുടെ പരസ്പര സഹകരണത്തിന്റെയും അതിരറ്റ വിശ്വാസത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു.

സഹകാരികളുടെ ആവശ്യം കണ്ടറിഞ്ഞ് നിരവധി ലോണുകൾ വ്യത്യസ്ത പലിശ നിരക്കിൽ സംഘം നൽകി വരുന്നു. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറവാർന്ന പ്രവർത്തനം കാഴ്ചവച്ച് മുന്നോട്ടുപോകുന്ന സംഘത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ കരുത്തുറ്റ 13 സ്ഥാനാർത്ഥികളെയാണ് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. വിവിധ മണ്ഡലങ്ങളിലായി മത്സരിക്കുന്ന ഈ 13 പേർക്കും പാനൽ വോട്ട് നൽകി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ,
കൺവീനർ, പുരോഗമന സഹകരണ മുന്നണി