ഭരണസമിതി തെരഞ്ഞെടുപ്പ് 2026 · ക്ലിപ്തം നം: 3039 · വിശ്വാസത്തിന്റെ 75 വർഷം
പുരോഗമന സഹകരണമുന്നണി
തിരുവനന്തപുരം ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണ സംഘം. 13 സ്ഥാനാർത്ഥികൾ, ഒരു പാനൽ. എല്ലാവർക്കും പാനൽ വോട്ട് നൽകി വിജയിപ്പിക്കുക.

ബാലറ്റിലെ നമ്പറുകൾ
നമ്മുടെ സ്ഥാനാർത്ഥികൾ
അഭ്യർത്ഥന
പ്രിയ സഹകാരികളെ,
തിരുവനന്തപുരം ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണ സംഘത്തിൽ 16/11/2026 ന് നടക്കുന്ന ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പുരോഗമന സഹകരണ മുന്നണിയുടെ പാനലിൽ 13 സ്ഥാനാർത്ഥികൾ മത്സരിക്കുകയാണ്. സഹകാരികളുടെ ഹൃദയത്തിൽ കഴിഞ്ഞ 75 വർഷമായി സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള നമ്മുടെ സംഘം അനന്തപുരിയുടെ അഭിമാനവും സഹകാരികൾക്ക് എന്നും ആവേശവുമാണ്.
അനന്തപുരിയുടെ രാജവീഥികൾക്ക് വെളിച്ചം പകരാൻ തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് വൈദ്യുതി മേഖലയുടെ ചരിത്രം പേറുന്ന പവർ ഹൗസ് തല ഉയർത്തി നിൽക്കുന്നു. പവർ ഹൗസിന്റെ ഇടനാഴിയിൽ സ്ഥിതി ചെയ്യുന്ന വളഞ്ഞ ഗോവണിക്ക് ചുവട്ടിൽ ഒരു മേശയിലും കസേരയിലും തുടങ്ങിയ സംഘം കാലാന്തരങ്ങളിൽ സഹകാരികളുടെ പരസ്പര സഹകരണത്തിന്റെയും അതിരറ്റ വിശ്വാസത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു.
സഹകാരികളുടെ ആവശ്യം കണ്ടറിഞ്ഞ് നിരവധി ലോണുകൾ വ്യത്യസ്ത പലിശ നിരക്കിൽ സംഘം നൽകി വരുന്നു. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറവാർന്ന പ്രവർത്തനം കാഴ്ചവച്ച് മുന്നോട്ടുപോകുന്ന സംഘത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ കരുത്തുറ്റ 13 സ്ഥാനാർത്ഥികളെയാണ് നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. വിവിധ മണ്ഡലങ്ങളിലായി മത്സരിക്കുന്ന ഈ 13 പേർക്കും പാനൽ വോട്ട് നൽകി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അഭിവാദനങ്ങളോടെ,
കൺവീനർ, പുരോഗമന സഹകരണ മുന്നണി
പ്രൊഫൈൽ ഫ്രെയിം
നിങ്ങളുടെ ഫോട്ടോയ്ക്ക് മുന്നണിയുടെ ഫ്രെയിം
ഫോട്ടോ തിരഞ്ഞെടുക്കുക, വലിച്ചു നീക്കി മുഖം ശരിയാക്കുക, സേവ് ചെയ്ത് വാട്സ്ആപ്പ് / ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കുക. ഫോട്ടോ നിങ്ങളുടെ ഫോണിൽ മാത്രം; എവിടേക്കും അപ്ലോഡ് ചെയ്യുന്നില്ല.
ഡൗൺലോഡ് ആയില്ലെങ്കിൽ ചിത്രത്തിൽ അമർത്തിപ്പിടിച്ച് "Save image" തിരഞ്ഞെടുക്കുക.
സ്റ്റാറ്റസ് കാർഡ്
"ഞാൻ മുന്നണിയോടൊപ്പം" സ്റ്റാറ്റസ്
പേരും സെക്ഷനും നൽകുക. വാട്സ്ആപ്പ് സ്റ്റാറ്റസിനുള്ള കാർഡ് തയ്യാർ.
ഡൗൺലോഡ് ആയില്ലെങ്കിൽ ചിത്രത്തിൽ അമർത്തിപ്പിടിച്ച് സേവ് ചെയ്യുക.
പിന്തുണ മതിൽ
മുന്നണിക്കൊപ്പം നിൽക്കുന്നവർ
സഹകാരികൾ പിന്തുണ അറിയിച്ചു
നിങ്ങളുടെ പിന്തുണ അറിയിക്കൂ
മുന്നണിയുടെ ഗ്രൂപ്പിലോ പ്രവർത്തകർക്കോ അയയ്ക്കുക. പ്രവർത്തകർ സ്ഥിരീകരിച്ചാൽ നിങ്ങളുടെ പേര് ഈ മതിലിൽ വരും.
പേരുകൾ
പേരുകൾ ചേർക്കുക (പ്രവർത്തകർക്ക് മാത്രം)
ഓരോ വരിയിലും ഒരാൾ: പേര്, ഡിവിഷൻ. ഉദാ: "രമേഷ് എസ്, തിരുവനന്തപുരം"
പരിശീലനത്തിന് മാത്രം · ഔദ്യോഗിക ബാലറ്റ് അല്ല
മാതൃക ബാലറ്റിൽ പരിശീലിക്കാം
"വോട്ട് രേഖപ്പെടുത്തേണ്ട സ്ഥലം" കോളത്തിൽ തൊട്ടാൽ X വരും. മുന്നണിയുടെ 13 പേർക്കും X ഇടുക. ഒഴിഞ്ഞ വരികൾ മറ്റ് സ്ഥാനാർത്ഥികളാണ്.
X ഇടാൻ തുടങ്ങുക
തിരുവനന്തപുരം ജില്ല ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ 3039 · ഭരണസമിതി തെരഞ്ഞെടുപ്പ്
മാതൃക ബാലറ്റ് പേപ്പർ
ജനറൽ 7 (ഏഴ്), വനിത 2 (രണ്ട്), എസ്.സി/എസ്.ടി 1 (ഒന്ന്), 25000 രൂപയോ അതിൽ കൂടുതലോ നിക്ഷേപമുള്ള അംഗങ്ങളിൽ നിന്നും 1 (ഒന്ന്), 40 വയസ്സിൽ താഴെയുള്ള പൊതുവിഭാഗത്തിൽ നിന്ന് 1 (ഒന്ന്), 40 വയസ്സിൽ താഴെയുള്ള വനിതാ വിഭാഗത്തിൽ നിന്നും 1 (ഒന്ന്) ഉൾപ്പെടെ ആകെ 13 (പതിമൂന്ന്) പേരെ തെരഞ്ഞെടുക്കണം.
നമ്പർ ക്വിസ്
13 നമ്പറുകളും ഓർമ്മയുണ്ടോ?
1 മുതൽ 40 വരെയുള്ള നമ്പറുകളിൽ നിന്ന് മുന്നണിയുടെ 13 നമ്പറുകളും കണ്ടെത്തുക. എത്ര വേഗം, എത്ര കൃത്യം?
"തുടങ്ങുക" അമർത്തി ആദ്യ നമ്പർ തൊടുമ്പോൾ സമയം തുടങ്ങും.